GeneralKollywoodLatest News

ആര്യയും യുവ നടിയുമായുള്ള വിവാഹം ഉടന്‍ ; പിന്നാലെ വിവാദങ്ങളും

തെന്നിന്ത്യന്‍ യുവതാരം ആര്യ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. യുവനടി സയ്യേഷ ആണ് ആര്യയുടെ വധുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗജിനി കാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായികയായ സയ്യേഷയുമായി ആര്യ പ്രണത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.ഇരുവരും ഇടൻ വിവാഹിതരാകുമെന്ന് മാധ്യമങ്ങള്‍ സൂചന നല്‍കുന്നു. എന്നാല്‍ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ വിവാദങ്ങളും തുടങ്ങിയുരിക്കുകയാണ്.

വധുവിനെ കണ്ടെത്താൻ എങ്കെ വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്തി വിവാദമായ താരമാണ് ആര്യ. 16 മത്സരാർഥികളുമായി തുടങ്ങിയ ഷോയുടെ ഫൈനലിൽ എത്തിയ സീതാലക്ഷ്മി, അഗത, സൂസന്ന എന്നിവരില്‍ ഒരാളെ താരം സ്വീകരിക്കും എന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ആരെങ്കിലും ഒരാളെ വധുവായി സ്വീകരിച്ചാൽ തിരസ്കരിക്കപ്പെടുന്നവർക്ക് വിഷമമാകുമെന്നു അഭിപ്രായപ്പെട്ട താരം ആരെയും സ്വീകരിക്കാതെ ഷോ അവസാനിപ്പിക്കുകയായിരുന്നു.

അതോടെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നുമുള്ള വിമർശനം കൂടുതല്‍ ശക്തമായി. എന്നാല്‍ ഷോയിൽ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്ന മത്സരാർത്ഥിയായ അബർനദി താൻ എന്തു വന്നാലും ആര്യയേ മാത്രമേ വിവാഹം ചെയ്യൂവെന്ന നിലപാട് എടുത്തത് വലിയ ചര്‍ച്ചയായി. ഇപ്പോഴിതാ ഇവരെയെല്ലാം നിരാശരാക്കി താരത്തിന്റെ വിവാഹവാര്‍ത്ത വന്നിരിക്കുന്നത്.

arya reality show

മോഹൻലാൽ– സൂര്യ ചിത്രം കാപ്പനില്‍ ഒരുമിച്ചു അഭിനയിക്കുകയാണ് ആര്യയും സയ്യേഷും. വിവാഹ വാർത്തകളോട് ആര്യയോ സയ്യേഷയോ ഔദ്യോഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button