സൂപ്പര്‍താരങ്ങളുടെ നായിക തെന്നിന്ത്യ കീഴടക്കിയ നായികമാരില്‍ ഒരാളാണ് ഉര്‍വശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും അഭിനയത്തില്‍ സജീവമാണ് താരം. എന്നാല്‍ തന്റെ ചില ജീവിത പ്രതിസന്ധികളെക്കുറിച്ചു ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
അമ്മയുമായിരുന്നു ഏറ്റവും കൂടുതല്‍ അടുപ്പം. അമ്മയോടാവുമ്പോള്‍ എന്തും പ്രകടിപ്പിക്കാം. പക്ഷെ മറ്റാരുമായും താന്‍ ഒന്നും ഷെയര്‍ ചെയ്യാറില്ല.ഒരിക്കല്‍ ഇത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഒരു സൈക്കൊളജിസ്റ്റിനെ കണ്ടതായി ഉര്‍വശി തുറന്നു പറയുന്നു.
സുഹൃത്തുക്കള്‍ തന്റെ പ്രശ്നങ്ങള്‍ നേരിടാന്‍ സഹായിച്ചിട്ടുണ്ടെന്നു ഉര്‍വശി പറയുന്നു. ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു ടീവി ഷോ ചെയ്തതിനെക്കുറിച്ചും താരം വ്യക്തമാക്കുന്നു. അത് തനിക്ക് കൂടി വേണ്ടിയിട്ടായിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. അതില്‍ നിന്ന് ആശ്വാസം കിട്ടിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments