തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പേട്ട. ചിത്രത്തില്‍ നായിക തൃഷയാണ്. പതിനഞ്ചു വര്‍ഷമായി അഭിനയ രംഗത്തുള്ള തൃഷ ആദ്യമായി രജനിയുടെ നായികയാവുന്നതിന്റെ സന്തോഷത്തിലാണ്. എന്നാല്‍ ഈ ചിത്രത്തില്‍ നായികയാവാന്‍ ആദ്യം തിരഞ്ഞെടുത്തത് തൃഷയേ ആയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.
പേട്ടയില്‍ രജനികാന്തിന്റെ ഭാര്യയായ സരോ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത്. എന്നാല്‍ ഈ വേഷത്തിലേയ്ക്ക് ആദ്യം ചിന്തിച്ചത് മുന്‍ മിസ് സൗത്ത് ഇന്ത്യയായ ചെന്നൈ ബേസ്ഡ് മോഡല്‍ മീര മിഥുനെ ആയിരുന്നു. എന്നാല്‍ ചില പ്രതികൂല സാഹചര്യങ്ങളാല്‍ രജനികാന്തിന്റെ പേട്ട മീരയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഒരു അഭിമുഖത്തില്‍ മീര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനി ചിത്രം മാത്രമല്ല വിക്രമിന്റെ കദരം കൊണ്ടന് എന്ന ചിത്രവും ഉപേക്ഷിക്കേണ്ടി വന്നു എന്ന് മീര പറയുന്നു.
”തമിഴില്‍ എനിക്ക് വലിയ വലിയ നഷ്ടങ്ങളാണ് സംഭവിച്ചത് കമല്‍, രജനികാന്ത്, വിക്രം എന്നിങ്ങനെ തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അവസരം വഴുതിപ്പോയി. ഇനിയും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണെന്ന്” മീര പറഞ്ഞു.
Post Your Comments