ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് ഓവിയ. ഷോയിലെ മത്സരാര്‍ത്ഥിയയയ നടന്‍ ആരവുമായുള്ള പ്രണയവും ആത്മഹത്യാശ്രമവും എല്ലാം വിവാദങ്ങളില്‍ നിറച്ച ഓവിയയ്ക്ക് തമിഴകത്ത് ഓവിയ ആര്‍മി എന്ന ഫാന്‍സ് അസോസിയേഷന്‍ പോലും രൂപപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നു.
ബിഗ് ബോസില്‍ ആരവ് വിജയിയാ യത് ഓവിയയുടെ പ്രണയവും വിവാദങ്ങളും നല്‍കിയ പ്രശസ്തിയാണെന്ന് ആദ്യമേ പരിഹാസമുയര്‍ന്നിരുന്നു. എന്നാല്‍ നദിയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നു ആരാവ് പറഞ്ഞു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ബാങ്കോങ്കില്‍ ഇരുവരും പ്രണയം ആഘോഷിക്കുകയാണെന്നു ആരാധകരും മാധ്യമങ്ങളും പ്രചരിപ്പിച്ചു. അതിനോടൊപ്പം ഓവിയയും ആരവും വിവാഹിതരായെന്നും അതല്ല ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണെന്നും വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇപ്പോള്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഓവിയ. താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് ഓവിയയുടെ തുറന്നു പറച്ചില്‍.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘ഞാനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവുമില്ല. ആരവ് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നും വിവാഹിതരായി എന്നുമുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്’.
എന്നാല്‍ ഈ വാര്‍ത്ത പ്രചരിച്ചതോടെ നടനെതിരെ വിമര്‍ശനവുമായി ഓവിയ ഫാന്‍സ് രംഗത്ത്. തങ്ങളെ ഇത്ര നാളും പറ്റിച്ചുവെന്നാണ് അവര്‍ പറയുന്നത്. ആരവിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അസഭ്യ കമന്റുകള്‍ നിറയുകയാണ്. സിനിമകളില്‍ അവസരങ്ങള്‍ ആയപ്പോള്‍ ഓവിയയെ ഉപേക്ഷിച്ചതാണെന്നു പറയുന്ന ആരാധകര്‍ ബിഗ് സ്‌ക്രീനിലെത്താന്‍ എന്ത് ചെയ്യാനും ആരവ് തയ്യാറാണെന്നും ഓവിയയെ പറ്റിച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.
Post Your Comments