BollywoodGeneralLatest News

ഭര്‍ത്താവുമായി പത്തുവയസ്സിന്റെ വ്യത്യാസം; നടി പ്രിയങ്കയ്ക്കെതിരെ വിമര്‍ശനം

ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധിക്കപ്പെട്ട നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെങ്കിലും പാപ്പരാസികള്‍ ഇവര്‍ക്ക് പിന്നാലെയാണ്. പ്രിയങ്കയേക്കാള്‍ പത്തുവയസ് പ്രായവ്യത്യാസം നിക്കിനുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ബന്ധം തിരഞ്ഞെടുത്തതില്‍ ഇരുവര്‍ക്കും എതിരെ വിമര്‍ശനം ശക്തമാകുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ ഒന്നും വകവയ്ക്കാതെ ഹാപ്പിയായി തന്നെ മുന്നോട്ട് പോവുകയാണ് താര ദമ്പതിമാര്‍.

‘ജീവിതം വളരെ നന്നായി പോകുന്നു. തികഞ്ഞ സന്തോഷത്തിലാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ ഇനി സംഭവിക്കാനുണ്ട്. ഇതൊരു നല്ല വര്‍ഷമായിരിക്കും. വിവാഹം പെട്ടെന്നുണ്ടായതാണ്. ഒരിക്കല്‍ ഒരുമിച്ചാല്‍ അത് എന്നെന്നേക്കുമാണെന്ന് എനിക്കറിയാം. നല്ല സമയത്തും മോശം സമയത്തും ഒപ്പമുണ്ടാകണം. അതാണ് പ്രധാനമെന്നും കരുതുന്നു’ ഒരു അഭിമുഖത്തില്‍ നിക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button