മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം കിരീടം മലയാളികള്‍ ഒരിക്കലും മറക്കില്ല. ചിത്രത്തില്‍ കീരിക്കാടന്‍ ജോസായി എത്തിയ നടനാണ് മോഹന്‍രാജ്. സ്വന്തം പേരിനേക്കാള്‍ പ്രശസ്തി നേടിക്കൊടുത്ത ഈ കഥാപാത്രം തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചുവെന്നു കീരിക്കാടന്‍ എന്ന മോഹന്‍രാജ് പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി തുടരുന്ന സമയത്താണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെയേ സിനിമയില്‍ അഭിനയിക്കാനാകൂ. എന്നാല്‍ അതൊന്നും ചെയ്യാതെ അഭിനയ രംഗത്ത് എത്തിയത് തന്റെ ജീവിതത്തിനു വിനയായെന്ന് താരം തുറന്നു പറയുന്നു.
സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു. ചില മേലുദ്യോഗസ്ഥരുടെ അസൂയയും പ്രതികാര മനോഭാവവുമാണ് ഈ നടപടിക്ക് കാരണമായതെന്ന് മോഹന്‍രാജ് ഒരു അഭിമുഖത്തില്‍ പറയുന്നു. തുടര്‍ന്ന് നീണ്ട ഇരുപത് വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് ജോലി തിരികെ ലഭിച്ചത്. പക്ഷെ അത്രയും കാലത്തെ സര്‍വിസ് നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകരുടെ മോശം പെരുമാറ്റം കൂടിയായപ്പോള്‍ ജോലിയില്‍ തുടരാന്‍ തോന്നിയില്ല. അങ്ങനെ സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുകയായിരുന്നു.
കിരീടം എന്ന ചിത്രം മോഹന്‍രാജിന്റെ ജീവിതത്തില്‍ അങ്ങനെ ഒരേ സമയം ഭാഗ്യവും നിര്‍ഭാഗ്യവുമായി മാറി. സിനിമയില്‍ സജീവമാകണമെന്ന ആഗ്രഹത്തിലാണ് താരമിപ്പോഴും.
Post Your Comments