GeneralLatest News

ആര്‍ട്ടിസ്റ്റായ മകള്‍ അമ്മക്ക് നല്‍കിയ മേക്കോവര്‍ ; ചിത്രങ്ങള്‍ വൈറല്‍

താരങ്ങള്‍ ഓരോ കഥാപാത്രങ്ങള്‍ക്കായി നടത്തുന്ന മേക്കൊവര്‍ ഇപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ലണ്ടനിലെ പ്രശസ്തയായ മേക്കപ്പ് ആര്‍ട്ടിസ്റ്റും മലയാളിയുമായ കൃഷ്ണയുടെ പോസ്റ്റാണ്. നിരവധി മോഡലുകള്‍ക്ക് മേക്കോവര്‍ നല്‍കിയ കൃഷ്ണ തന്റെ അമ്മയ്ക്ക് നല്‍കിയ മേക്കൊവര്‍ ആണ് ചര്‍ച്ച.

ഒരുദിവസം തനിക്ക് വയസാകുന്ന പോലെ തോന്നുന്നു എന്ന് അമ്മ ശ്രിജ പ്രസന്നന്‍ കൃഷ്ണയോട് പറഞ്ഞു. ഇത് കേട്ട കൃഷ്ണ അമ്മയുടെ ഈ തോന്നല്‍ മാറ്റണമെന്ന് തീരുമാനിച്ചു. അമ്മയുടെ ആത്മവിശ്വാസം നഷ്ടമാകുന്നതുപോലെ തോന്നിയ കൃഷ്ണ ചെറിയ മേക്കപ്പ് ടിപ്‌സിലൂടെ അമ്മയെ വീണ്ടും സുന്ദരിയാക്കുകയായിരുന്നു. അവിശ്വസിനീയമായ തരത്തിലുള്ള മേക്കോവറായിരുന്നു കൃഷ്ണ തന്റെ അമ്മയ്ക്ക് നല്‍കിയത്.

പ്രായമായെന്നതൊക്കെ മനസിന്റെ തോന്നലാണെന്നാണ് കൃഷ്ണ പറയുന്നത്. അമ്മയെ മേക്കോവര്‍ ചെയ്തതിന്റെ പടങ്ങള്‍ കൃഷ്ണ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button