സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ടീം മലയാളികളുടെ മനസ്സില്‍ മറക്കാനാവാത്ത വിധം സ്ഥാനം നേടിയെടുത്ത കൂട്ടുകെട്ടാണ്. ആക്ഷേപഹാസ്യം അതിമനോഹരമായി സ്ക്രീനിലെത്തിച്ച് കയ്യടി നേടിയ ഇരുവരും പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. ഫഹദ് ഫാസില്‍ നായകനായ ‘ഞാന്‍ പ്രകാശന്‍’ ക്രിസ്മസ് വിന്നറയി മുന്നേറുമ്പോള്‍ ഒരു ടിവി അഭിമുഖ പരിപാടിക്കിടെ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ പഴയ ഓര്‍മകളടക്കം നിരവധി വിശേഷങ്ങളാണ് പങ്കുവെച്ചത്.
കേരളത്തിലെ സമകാലീന രാഷ്ടീയ വിഷയങ്ങളില്‍ തന്‍റെ നിലപാടുകള്‍ തുറന്നു പറയാനുള്ള ശ്രീനിവാസന്‍ പുതിയ അഭിമുഖ പരിപാടിയില്‍ മുഖം കൊടുത്തപ്പോള്‍ ഏവരും ഉറ്റു നോക്കിയത് ശബരിമല വിഷയത്തിലെ ശ്രീനിവാസന്റെ അഭിപ്രായം എന്തെന്ന് അറിയാനാണ്, ശബരിമല വിഷയത്തിലെ ശ്രീനിവാസന്റെ മനസറിയനായി അവതാരക ചോദ്യം എറിഞ്ഞപ്പോള്‍ ശ്രീനിവാസന്‍ തന്‍റെ അഭിപ്രായം മറച്ചു വെയ്ക്കാതെ പ്രേക്ഷകരോട് പറയാന്‍ തുനിഞ്ഞതുമാണ്, എന്നാല്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇടപെട്ടതോടെ ശ്രീനിവാസന്‍ ശബരിമല വിഷയത്തിലെ തന്‍റെ നിലപാട് കൂടുതല്‍ തുറന്നു പറയാന്‍ സന്നദ്ധനായില്ല.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള ശ്രീനിവാസന്‍റെ തുറന്നു പറച്ചിലിന് തടയിട്ടത് സത്യന്‍ അന്തിക്കാടിന്റെ ബുദ്ധിപരമായ നീക്കം തന്നെയാകണം. ഈ വിഷയത്തില്‍ ശ്രീനിവാസന്‍ തന്‍റെ നിലപാട് വെട്ടി തുറന്നു പറഞ്ഞാല്‍ ഏറ്റവും അധികം ബാധിക്കുന്നത് തിയേറ്ററില്‍ പ്രദര്‍ശനം വിജയം നേടി മുന്നേറുന്ന ഞാന്‍ പ്രകാശനെ തന്നെയായിരിക്കും. അത് മുന്നില്‍ കണ്ടാകണം സത്യന്‍ അന്തിക്കാട് ശ്രീനിയെ ഒരു സുഹൃത്തിന്റെ അധികാരത്തോടെ നിയന്ത്രിച്ചു നിര്‍ത്തിയത്.
ഫുള്‍മൂണ്‍ സിനിമാസിന്‍റെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ ‘ഞാന്‍ പ്രകാശന്‍’ കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ അനായാസമായ അഭിനയ രസതന്ത്രമാണ് സിനിമയുടെ മറ്റൊരു വിജയസമവാക്യം. ഗോപാല്‍ ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ശ്രീനിവാസനും ഞാന്‍ പ്രകശാനിലെ പ്രേക്ഷക പ്രീതി നേടിയെടുക്കുന്നുണ്ട്.
Post Your Comments