GeneralMollywood

മാസം തോറും 5,000 രൂപ കൈനീട്ടം നേടാനുള്ള അർഹത ഈ യുവനടന്‍ നേടി; ഷമ്മി തിലകന്‍

മമ്മൂട്ടി നായകനാകുന്ന മാമാങ്കം വിവാദത്തിലാണ്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി പുതുമുഖനടന്‍ ധ്രുവന്‍ കളരി അഭ്യസിക്കുകയും മറ്റും ചെയ്തിരുന്നു. എന്നാല്‍ കാരണം ഒന്നും പറയാതെ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയെന്നു ധ്രുവന്‍ പറഞ്ഞതോടെയാണ് ചിത്രം വിവാദത്തിലായത്. അതിനു പിന്നാലെ ധ്രുവന്‍ അവതരിപ്പിക്കാന് ഇരുന്ന കഥാപാത്രം ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുമെന്ന് വാര്‍ത്ത വന്നത് വീണ്ടും ചര്‍ച്ചയായി.

എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. മാസംന്തോറും 5,000 രൂപ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവനുണ്ടെന്ന് സിനിമക്കാരോടുള്ള ഷമ്മിയുടെ പരിഹാസം. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ..

‘അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തു. ഇവിടിങ്ങനാണ് ഭായ്…’

shortlink

Related Articles

Post Your Comments


Back to top button