മലയാള സിനിമയില്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് തിലകന്‍. താര സംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളും വിലക്കുകളും വലിയ വാര്‍ത്തയായിരുന്നു. തന്റെ പേരില്‍ തിലകന്‍ ഉണ്ടായതിനാലാണ് തന്നെ ഒരു ചിത്രത്തില്‍ നിന്നും പുറത്താക്കിയതെന്ന് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് താരം അത് വ്യക്തമാക്കിയത്.
മ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ പുറത്താക്കിയതില്‍ പരിഹാസവുമായി ഷമ്മി ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനു താഴെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇത് വ്യക്തമാക്കിയത്. തന്റെ അച്ഛന് മക്കളേക്കാള്‍ സ്‌നേഹം ഉണ്ടായിരുന്നത് ലാലേട്ടനോടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം എന്നും സംഘടന തിലകനോട് കാണിച്ച അനീതിക്ക് പ്രായ്ശ്ചിത്തം മാത്രമായിരുന്നു തന്റെ ആവശ്യമെന്നും അതിന് പരിഹാരമുണ്ടാക്കാമെന്ന് മോഹന്‍ലാല്‍ തനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഷമ്മി കുറിക്കുന്നു.
താരത്തിന്റെ പോസ്റ്റ്
എൻറെ പിതാവിന് മക്കളോട് ഉള്ളതിനേക്കാൾ സ്നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്.
അത് അദ്ദേഹത്തിനും അറിയാം എന്നാണ് എൻറെ വിശ്വാസം. അതുതന്നെയാണ് എൻറെ പ്രതീക്ഷയും..!!
എൻറെ വ്യക്തിപരമായ പ്രശ്നങ്ങൾ യാതൊന്നും തന്നെ പരിഹാരം തേടി ഞാൻ പോയിട്ടില്ല..!
എൻറെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!
അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിൻറെ ‘ഒടിയൻ’ സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് ഉപകാരസ്മരണ മാത്രമാകുന്നു.
എൻറെ ഭാഗം കഴിഞ്ഞു..!
ഇനി ലാലേട്ടൻറെ കയ്യിലാണ്…!!
അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം….!!!
Post Your Comments