2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു നടന് പ്രകാശ് രാജ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ താന്‍ മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
കര്‍ണാടകയിലെ ബെംഗലുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും പ്രകാശ് രാജ് മത്സരിക്കുക. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മാദ്ധ്യമങ്ങളുമായി പങ്കുവെയ്ക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments