
രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്ന ചിത്രം മലയാളികള്‍ മറക്കില്ല. ബാലാമണിയെന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ കഥപറഞ്ഞ നന്ദനത്തിലൂടെ നവ്യാനായര്‍ എന്ന നായികയും പൃഥ്വിരാജെന്ന നടനും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ അതൊരു നായികാപ്രാധാന്യമുള്ള സിനിമയാണെന്നോ പൃഥ്വിരാജ് ഇത്രവലിയ നടനാകുമെന്നോ തനിക്കറിയില്ലായിരുന്നെന്ന് നവ്യ തുറന്നുപറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമാഭിനയത്തെക്കുറിച്ച് നവ്യ പങ്കുവയ്ക്കുന്നത്.
”രാജുചേട്ടന് (നടന് പൃഥ്വിരാജ്) വലിയ ആക്ടാറാവുമെന്നൊന്നും അന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നവ്യ പറഞ്ഞു തങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അന്ന് വലിയ ബോധമൊന്നും ഉണ്ടായിരുന്നില്ല. രഞ്ജിയേട്ടന് (സംവിധായകന് രഞ്ജിത്) വഴക്ക് പറയുമ്ബോള്‍ ഒരുമിച്ചിരുന്ന് സങ്കടപ്പെടുമായിരുന്നു ഞങ്ങള്‍. രഞ്ജിത് എന്നത് വലിയ സംവിധായകനാണെന്ന് അന്നെനിക്ക് അറിയില്ല. നമ്മളിങ്ങനെ അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നേയുള്ളു.നന്ദനം നായിക പ്രാധ്യാന്യമുള്ള സിനിമയാണെന്നു പോലും അറിയില്ലായിരുന്നു, ” നവ്യ പറയുന്നു
Post Your Comments