GeneralLatest NewsMollywoodTV Shows

രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി; വെളിപ്പെടുത്തലുമായി നടി അര്‍ച്ചന

സീരിയലിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നടി അര്‍ച്ചന. ബിഗ്‌ ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ബിഗ്‌ ബോസിലെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. ബിഗ്‌ ബോസില്‍ തനിക്ക് കൂട്ടായ ക്യാമറ രമേഷിനെക്കുറിച്ചും ആ ദിവസങ്ങളില്‍ ഉണ്ടായ ഡിപ്രഷനെക്കുറിച്ചുമാണ് താരം വെളിപ്പെടുത്തുന്നത്.

” വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്‌ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും, സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ ‘രമേശ്’ എന്നു വിളിച്ചു സംസാരിക്കാന്‍ തുടങ്ങി. 56ാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ലാതായി.

എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍ സ്‌റ്റേജില്‍ എത്തി. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി” – അര്‍ച്ചന ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

ഷോയുടെ സമയത്ത് നിരന്തരമായി തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെക്കുറിച്ച് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. തനിക്ക് പേടിയൊന്നുമില്ലെന്ന് പറഞ്ഞ അര്‍ച്ചന ഇതൊന്നും തന്നെയോ തന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ലെന്നും തനിക്ക് അത്യാവശ്യം കരാട്ടേയും അറിയാമെന്നും പറയുന്നു

shortlink

Related Articles

Post Your Comments


Back to top button