GeneralLatest NewsMollywood

ഭര്‍ത്താവുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് നടി ആര്യ

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. അവതാരകയായി തിളങ്ങിയ ആര്യ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ ആരാധകരിന്‍ നിന്ന് അതിരുകടന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ആര്യയ്ക്ക് നേരിടേണ്ടിവന്നത്. താരം കന്യകയാണോ എന്ന സംശയവുമായി എത്തിയ ആരാധകന് ആറുവയസ്സുകാരി മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ചുഴിഞ്ഞ് നോക്കുന്ന ആരാധകരോട് ഭര്‍ത്താവുമായുള്ള വേര്‍പിരിയലിനെക്കുറിച്ചു തുറന്നു പറയുകയാണ്‌ താരം.

ഇത്തരത്തിലൊരു പോസ്റ്റ് കുറിക്കേണ്ടിവരുമെന്ന് ഒരിക്കല്‍പോലും കരുതിയിട്ടില്ലെന്നും പക്ഷെ ആളുകള്‍ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് അമിതമായി കടക്കുന്നതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും ആര്യ പറയുന്നു. ഓരേ ചോദ്യം തന്നെ ആവര്‍ത്തിച്ച്‌ കേട്ട് ക്ഷമ നശിച്ചതുകൊണ്ടാണ് അവസാനമായി ഒരിക്കല്‍കൂടി ഇത് വിശദീകരിക്കുന്നത് എന്ന് പറയുന്ന ആര്യ താന്‍ ഒരു സിംഗിള്‍ മദര്‍ ആണെന്ന് കുറിക്കുന്നു. ‘അതായത് ഞാനും എന്റെ ഭര്‍ത്താവും പിരിഞ്ഞിട്ട് കുറച്ച്‌ കാലമായി. വളരെ നല്ല സുഹൃത്തുക്കളാണ് ഇപ്പോള്‍ ഞങ്ങള്‍. ഞങ്ങള്‍ ഒന്നിച്ചാണ് മകളുടെ കാര്യങ്ങള്‍ നോക്കുന്നത്. അവള്‍ക്ക് ഞങ്ങള്‍ എന്നും ഏറ്റവും മികച്ച മാതാപിതാക്കളായിരിക്കും’, ആര്യ കുറിച്ചു. മകളുടെ അച്ഛന്റെ സ്വകാര്യതയെ താന്‍ മാനിക്കുന്നെന്നും അതുകൊണ്ട് അദ്ദേഹത്തെ പോസ്റ്റില്‍ ടാഗ് ചെയ്യുന്നില്ലെന്നും ആര്യ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button