
തെന്നിന്ത്യന്‍ സിനിമയില്‍ ലൈംഗിക വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ശ്രീ റെഡ്ഡി ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന ഒന്നാണ് ശബരിമലയിലെ യുവതീ പ്രവേശനം. എന്നാല്‍ ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രീ റെഡ്ഡി പറയുന്നു.
”ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു. കാരണം അവര്‍ക്ക് മൂല്യമുണ്ട്.. അതുപോലെ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്കും വില നല്‍കൂ. ഹിന്ദുത്വത്തെ സംരക്ഷിക്കൂ. അയ്യപ്പനെയും മതങ്ങളുടെ മൂല്യങ്ങളെയും ബഹുമാനിക്കൂ… ദൈവത്തിന് എതിരായി നമ്മള് എന്തെങ്കിലും ചെയ്താല്‍ നമുക്ക് അവരുടെ അനുഗ്രഹം ലഭിക്കില്ലെന്ന് മാത്രമല്ല അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.” എന്ന് താരം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
Post Your Comments