BollywoodGeneralLatest News

നായികയെ ഉമ്മവെക്കില്ലെന്ന് സല്‍മാന്‍, സിനിമയ്ക്ക് പുറത്ത് ഒരുപാട് ഉമ്മ കൊടുക്കുന്നുണ്ടല്ലോ എന്ന് സഹോദരന്‍

സിനിമയില്‍ നായികമാരെ ചുംബിക്കില്ലെന്ന തീരുമാനം പിന്തുടരുന്ന നടന്മാരില്‍ ഒരാളാണ് ബോളിവുഡിലെ മസില്‍ ഖാന്‍ എന്ന് അറിയപ്പെടുന്ന സല്‍മാന്‍ ഖാന്‍. നായികയുമായി ഇഴുകിചേര്‍ന്ന് അഭിനയിക്കുന്ന താരങ്ങള്‍ക്കിടയില്‍ എന്നും വ്യത്യസ്തനാണ് സല്‍മാന്‍. തന്റെ ചിത്രങ്ങള്‍ കാണാന്‍ കുട്ടികള്‍ കൂടുതലായി എത്തുന്നുണ്ടെന്നും അവര്‍ ഇത്തരം രംഗങ്ങള്‍ കാണേണ്ടെന്ന് കരുതിയാണ് ചുംബന നഗ്നരംഗങ്ങള്‍ ഒഴിവാക്കുന്നത് എന്നു പലപ്പോഴും സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സല്‍മാന്റെ സഹോദരന്‍.

കപില്‍ ശര്‍മ്മ അവതാരകനായി എത്തുന്ന ഒരു ചാറ്റ് ഷോയില്‍ എന്തുകൊണ്ടാണ് ചുംബന രംഗങ്ങളില്‍ സല്‍മാന്‍ അഭിനയിക്കാത്തത് എന്ന ചോദ്യം വന്നിരുന്നു. ചുംബനരംഗങ്ങള്‍ സിനിമയില്‍ അനിവാര്യമെന്നു തോന്നിയിട്ടില്ലെന്നും അത്തരം കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. എന്നാല്‍ സ്‌ക്രീനിനു പുറത്തു ഒരുപാട് ചുംബിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് സ്‌ക്രീനില്‍ ചുംബിക്കുന്നതെന്നത് എന്നായിരുന്നു അര്‍ബ്ബാസിന്റെ മറുപടി. ഇത് കേട്ട് സല്‍മാന്‍ ഖാന്‍ പോലും ചിരിച്ചു.

shortlink

Related Articles

Post Your Comments


Back to top button