സിനിമാ ലോകത്ത് വീണ്ടും ഒരു വിവാഹം കൂടി. കഴിഞ്ഞ കുറച്ചു വര്‍ഷമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന പ്രണയ ജോഡികളാണ് നടന്‍ ഫര്‍ഹാന്‍ അക്തറും നടിയും ഗായികയും മോഡലുമായ ഷിബാനി ദണ്ടേക്കറും. ഇരുവരും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്.
”ഞാനാരുമായി ഡേറ്റ് ചെയ്യുന്നു എന്നുള്ളത് പരസ്യപ്പെടുത്തേണ്ട കാര്യമുണ്ടെന്നു തോന്നിയിട്ടില്ല. എന്റെ വ്യക്തി ജീവിതത്തിലെ എന്തെല്ലാം കാര്യങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ് ” എന്നും ഈ പ്രണയ വാര്‍ത്തകളോട് ഷിബാനി മുന്പ് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവാഹ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
അധൂന ഭബാനിയുമായുള്ള പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം രണ്ടു വര്‍ഷം മുന്പ് ഫര്‍ഹാന്‍ അക്തര്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളുണ്ട്.
Post Your Comments