
തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രജനികാന്തിനെയും അജിതിനെയും തരം താഴ്ത്തുന്ന പ്രസ്താവനയുമായി നിർമ്മാതാവും മുൻ പി ആർ ഒ യുമായ പിടി സെല്‍വകുമാര്‍. ഒരു ചാനലിലെ അഭിമുഖത്തിനിടെയാണ് രജനീകാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയിക്ക് താഴെയാണെന്നും അജിതും രജനിയും തമ്മിലാണ് മല്‍സരമെന്നും സെല്‍വകുമാര്‍ പറഞ്ഞത്. വിജയിക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണ് രജനിയും അജിത്തും എന്ന് സെൽവകുമാർ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ വിജയ് രംഗത്ത്.
തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും വിജയ് അറിയിച്ചു. വിജയ് നായകനായ പുലി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സെല്‍വകുമാര്‍.
Post Your Comments