ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാളികളുടെ മനം കവര്‍ന്ന തെന്നിന്ത്യന്‍ നായികയാണ് സ്വാതി റെഡ്ഡി. വിവാഹത്തോടെ ഭര്‍ത്താവിനൊപ്പം ഇന്തൊനേഷ്യയില്‍ താമസമാക്കിയ താരം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിനിമയിൽ എത്തിയ കാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി തുറന്നു പറഞ്ഞു.
കൂടാതെ തന്റെ കൈ വിരലിലെ ടാറ്റുവിന്റെ രഹസ്യവും താരം വ്യക്തമാക്കി. ‘കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.’ സ്വാതി പറഞ്ഞു.
Post Your Comments