രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ച നടന് പ്രകാശ് രാജ് ടിആര്‍എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമ റാവുവുമായി ഏകദേശം ഇരുപതു മിനിറ്റ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. തന്റെ രാഷ്ട്രീയ പ്രവേശനത്തെ പ്രചോദിപ്പിക്കുന്ന തരത്തില്‍ പിന്തുണ നല്കുന്ന കെടിആറിനോട് നന്ദിയുണ്ടെന്ന് സന്ദര്‍ശനത്തിന് ശേഷം പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്ന പ്രകാശ് രാജിനെ അഭിനന്ദിച്ചുകൊണ്ട് കെ ടി രാമ റാവും ട്വീറ്റു ചെയ്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനും മുന്‍ മന്ത്രിയുമാണ് കെ ടി രാമ റാവു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു തുറന്നു പറഞ്ഞുകൊണ്ടായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം പ്രകാശ് രാജ് പ്രഖ്യാപിച്ചത്. ആര്‍ക്കും എതിരായിട്ടല്ല തന്റെ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments