അഭിനയത്തിന് പുറമേ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുവാന്‍ ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ബോളിവുഡ് താരം കല്‍ക്കി കോച്ച്ലിന്‍. കന്യകാത്വം പെണ്‍കുട്ടികള്‍ നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ഭര്‍ത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നുമാണ് കല്‍ക്കിയുടെ അഭിപ്രായം. മീടു വിവാദങ്ങളെക്കുറിച്ചും ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് കല്‍ക്കിയുടെ തുറന്നു പറച്ചില്.
ലൈങ്ങികതയെക്കുരിച്ചു തുറന്നു പറയാന്‍ മടിക്കേണ്ടെന്നും സ്ത്രീക്കള്ക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഒരു കാരണവശാലും വകവെച്ച് കൊടുക്കരുതെന്നും താരം പറയുന്നു. ‘നോ എന്ന് ഒരു സ്ത്രീ പറഞ്ഞാല്‍ സംസാരം തുടങ്ങാനാണെന്നാണ് മിക്ക പുരുഷന്മാരുടേയും ധാരണ. അത്തരത്തിലുള്ളൊരു സംസ്കാരമാണ് നമുക്കുള്ളത്. ഒരു സ്ത്രീ അങ്ങനെ നോ എന്നത് യെസ് ആകുന്നത് വരെ അവര്‍ ശ്രമം തുടരുന്നു. ഇതിനെ നമ്മള് തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം.’ കല്‍ക്കി അഭിപ്രായപ്പെട്ടു.
ലൈംഗികത വിശുദ്ധമാണ്, അശുദ്ധമാണ് എന്ന ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടതെന്നു അഭിപ്രായപ്പെട്ട കല്‍ക്കി ഇന്ത്യയിലെ മാതാപിതാക്കള്‍ ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞു.
Post Your Comments