ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ താരങ്ങളാണ് ആഡിസ് ആന്റണിയും വിൻസി അലോഷ്യസും. ഇരുവരും സ്ക്രീനിൽ ജോഡികളായപ്പോഴൊക്കെ ആരാധകർ ആഗ്രഹിച്ചത് ജീവിതത്തിലും ഒന്നിക്കുമോ ഇവര്‍ എന്നായിരുന്നു. ഇവർക്ക് കല്യാണം കഴിച്ചൂടെ?! ക്യൂട്ട് കപ്പിൾ, സൂപ്പർ ജോഡി, ‘വിൻഡിസ്’ എന്നിങ്ങനെ ആരാധകരുടെ ഇഷ്ടം നേടിയ ഇരുവരും റിയാലിറ്റി ഷോയ്ക്കു ശേഷം ഉദ്ഘാടനങ്ങളിലും കോളേജുകളിലെ പരിപാടികളിലും ഒന്നിച്ചു പങ്കെടുക്കുന്നതോടെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യം വീണ്ടും ഉയരുന്നു.
എന്നാല്‍ സ്ക്രീനിലെ കെമിസ്ട്രി യഥാർത്ഥ ജീവിതത്തിൽ ഇല്ലെന്നാണ് ഇരുവരും പറയുന്നത്.” ഭക്ഷണത്തിന്റെ കാര്യത്തിലൊഴിച്ച് വേറെ ഏതു കാര്യത്തിലും അടി–ഇടി–പൊടി പൂരം തന്നെ,” ആഡിസും വിൻസിയും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചിരിയോടെ പങ്കുവയ്ക്കുന്നു. ” ആഡിസിന് ഒരുപാടു ആരാധികമാരുണ്ട്. അവരെ നിരാശപ്പെടുത്തി ആഡിസിനെ തട്ടിയെടുക്കാൻ ഏതായാലും ഉദ്ദേശ്യമില്ലെന്ന്” വിന്‍സി കൂടിചേര്‍ത്തു.
Post Your Comments