GeneralLatest NewsMollywood

കെട്ടിപ്പിടിക്കുന്ന സീനില്‍ ജയറാമിനെ നഖം കൊണ്ട് കുത്തിയിട്ടുണ്ട്; ഉര്‍വശി

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഉര്‍വശി. സിനിമയിലെ പ്രണയ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി തുറന്നു പറയുന്നു.

പ്രണയം അഭിനയിക്കാന്‍ പ്രയാസമാണെന്ന് ഉര്‍വശി പങ്കുവയ്ക്കുന്നു. താരം ജയറാമിനൊപ്പം അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നാണ് മാളൂട്ടി. അതില്‍ കുറേകാലം കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭര്‍ത്താവിന്റെ വേഷമായിരുന്നു ജയറാമിന്റെത്. ”കുറെ കാലത്തിനു ശേഷം അടുത്തു വരുന്ന ജയറാമിനെ കാണുമ്പോള്‍ ആ സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കണം. അതിന് എവിടെ സ്‌നേഹം? കെട്ടിപ്പിടിക്കുന്ന സീനിലൊക്കെ ഞാന്‍ നഖം കൊണ്ട് കുത്തിയിട്ടുണ്ട് ജയറാമിനെ” എന്ന് ഉര്‍വശി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button