GeneralLatest NewsMollywood

തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണ്; വെളിപ്പെടുത്തലുമായി യുവനായിക സാനിയ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആഘോഷം യുവനായിക സാനിയ അയാപ്പന്റെ പ്രണയമാണ്. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായിക സാനിയ ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തായ നകുൽ തമ്പിയുമായി പ്രണയത്തിലാണെന്നു പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയ വാര്‍ത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സാനിയ.

തങ്ങൾ പ്രണയത്തിലല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നുമാണ് സാനിയ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ‘ഈ കാര്യം പറഞ്ഞ് ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മിൽ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുൽ എന്റെ ഒരു ഫ്രണ്ട് മാത്രമാണ്. എപ്പോഴും കൂടെയുള്ള ഒരു വെൽവിഷർ. എന്റെ ബാഡ് ടൈമിലും ഗുഡ് ടൈമിലും സപ്പോർട്ട് ചെയ്യുന്ന ആളാണ്. അതെക്കുറിച്ച് പറഞ്ഞതിനാണ് ഇത്രയധികം കോലാഹലങ്ങൾ’.

shortlink

Related Articles

Post Your Comments


Back to top button