GeneralLatest NewsMollywood

തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഭര്‍ത്താവ്; വിവാഹമോചന കാരണം വെളിപ്പെടുത്തി പ്രിയങ്ക

തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട മലയാളി താരമാണ് പ്രിയങ്ക. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് തമിഴ് സംവിധായകന്‍ ലോറന്‍സ് റാമുമായി താരം പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തില്‍ കലാശിച്ചുവെങ്കിലും ഇപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണ്. വിവാഹ മോചന ശേഷം സിനിമയില്‍ സജീവമാണ് പ്രിയങ്ക. താരം വിവാഹമോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

തന്റെ അശ്ലീല ചിത്രങ്ങള്‍ ഭര്‍ത്താവ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടതും സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ അനുവദിക്കാതിരുന്നതും വിവാഹമോചന കാരണങ്ങളായി താരം പറയുന്നു. തനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച്‌ താന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

priyanka-nair-

ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ പ്രിയങ്ക ഇപ്പോള്‍ തന്‍ ജീവിക്കുന്നത് തന്റെ മകന് വേണ്ടിയാണെന്നും പറയുന്നു.

shortlink

Post Your Comments


Back to top button