ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ ഭീരുക്കള്‍ എന്ന് ഡാൻസ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. ശബരിമല ദര്‍ശനം നടത്തിയ ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടതെന്നു താരം പറയുന്നു. ജനുവരി ഒന്നിന് അമ്മക്കും ബന്ധുക്കൾക്കുമൊപ്പം ശബരിമല ദർശനം പ്രസന്ന നടത്തിയിരുന്നു. ശബരിമലയിൽ ദർശനം നടത്തിയതിലൂടെ ഈ രണ്ട് യുവതികളും എന്താണ് നേടിയതെന്നും എല്ലാ അയ്യപ്പഭക്തരുടെ വിശ്വാസത്തിലാണ് മുറിവേറ്റതെന്നും പ്രസന്ന കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപം
”ജനുവരി ഒന്നിന് ശബരിമലയിലെത്തി ദർശനം നടത്താൻ കഴിഞ്ഞതിൽ അതീവസന്തോഷം. രണ്ടാം തിയതി ഗണപതി ഹോമം കഴിപ്പിച്ച് തന്ത്രിയെ കണ്ട ശേഷം അമ്മക്കും ബന്ധുക്കൾക്കുമൊപ്പം തിരിച്ചിറങ്ങി. മലയിറങ്ങുമ്പോൾ ആയിരക്കണക്കിന് വൃദ്ധരും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരായവരും അയ്യപ്പനെ കാണാൻ കാത്തുനിൽക്കുന്ന കാഴ്ച കണ്ടു. എന്നാൽ കുറച്ചുമണിക്കൂറുകൾക്കുശേഷമാണ് രണ്ട് ഭീരുക്കൾ അയ്യപ്പദർശനം നടത്തിയെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ആ ഭീരുക്കളെ ഓർത്ത് നാണക്കേട് തോന്നുന്നു.
”ആരുടെയോ സ്വാർഥതാത്പര്യം സംരക്ഷിക്കപ്പെട്ട പോലെ തോന്നുന്നു. നിങ്ങളുടെ അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുൾപ്പെടെ 30,000ത്തോളം വരുന്ന ഭക്തർ മൂന്ന് മണിക്കൂറോളം കാത്തുനിൽക്കേണ്ടി വന്നു. ശബരിമലയിൽ ഇന്ന് കരിദിനം..
”ഇതിലൂടെ ഭീരുക്കളേ, നിങ്ങളെന്താണ് നേടിയത്? ഒരു ഹിന്ദു എന്ന നിലയിൽ, എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തെയാണ് നിങ്ങൾ മുറിവേൽപ്പിച്ചിരിക്കുന്നത്
Post Your Comments