മലയാളത്തിന്റെ രണ്ടു സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയേ നായകനാക്കി സന്തോഷ് ശിവനും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്ര കഥാപാത്രത്തെ സിനിമയാക്കുന്നതായി പ്രഖ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. കുഞ്ഞാലി മരയ്ക്കാറുടെ വേഷത്തിലുള്ള തന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഹന്‍ലാല്‍ പുറത്തുവിട്ടു.
എന്നാല്‍ ഈ വേഷം മോഹന്‍ലാല്‍ മമ്മൂട്ടിയില്‍ നിന്നും തട്ടിയെടുത്തതാണ് എന്നി വിമര്‍ശനം. ഇതിനു മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍. ”മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകള്‍ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരയ്ക്കാര്‍ പോലും അങ്ങനെയാണ്. അവര്‍ പ്ലാന്‍ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മള് തുടങ്ങിയത്” – വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.
”നാലുപതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്. ഇത്ര സൗഹൃദം എങ്ങനെ വരുന്നു? ”എന്ന ചോദ്യത്തിന് ആരുപറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് ചോദിച്ച മോഹന്‍ലാല്‍ ”കുറച്ചു പേരല്ലേ മലയാള സിനിമയിലുള്ളൂ. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനില്‍ മമ്മട്ടിയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസര്‍ ദുല്‍ഖറിന്റെ പേജില്‍ അല്ലേ ആദ്യം വന്നത്.” എന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments