GeneralKollywoodLatest News

നടി വരലക്ഷ്മി വിവാഹിതയാകുന്നു; സത്യാവസ്ഥ ഇതാണ്

നടന്‍ വിശാല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ചര്‍ച്ച വിശാലിന്റെ മുന്‍കാമുകി വരലക്ഷ്മി ശരത്കുമാറാണ്. വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്നും വിവാഹിതരാവാന്‍ പോവുകയാണെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശാലിന്റെ അച്ഛന്‍ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നു പറഞ്ഞതിന് പിന്നാലെ  ഹൈദരാബാദ് സ്വദേശി അനിഷയാണെന്നും വാര്‍ത്തകള്‍ വന്നു.

ഇതിന് പിന്നാലെയായാണ് വരലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സിനിമാതിരക്കുകള്‍ക്ക് വിട നല്‍കി വരലക്ഷ്മിയുംഉടന്‍ വിവാഹിതയാവുമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രംഗം.

മനോഹരമായൊരു വര്‍ഷം കൂടി അവസാനിക്കാന്‍ പോവുകയാണ്. ഇയര്‍ എന്‍ഡിന് മുന്നോടിയായി എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ പുറത്തുവരാറുണ്ടെന്നും ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്നും താരം പറയുന്നു. ട്വിറ്ററിലൂടെയാണ് വരലക്ഷ്മി വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള വിശദീകരണം നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button