2018ല്‍ സിനിമാ മേഖല കൂടുതലും ചര്‍ച്ച ചെയ്തത് മീ ടു വെളിപ്പെടുത്തലുകളാണ്. നായികമാര്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ തുറന്നു പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മീ ടു വിവാദങ്ങളെക്കുറിച്ചു പ്രതികരിച്ച ബോളിവുഡ് താരം റാണി മുഖര്‍ജി വിവാദത്തിലായിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് റാണി മൂഖര്‍ജി വിഷയത്തിന്റെ ഗൗരവം ഒട്ടും പരിഗണിക്കാതെപ്രതികരിച്ചത്.
ദീപിക പദുകോണ്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് താരത്തിന്റെ പ്രതികരണം. ജോലിസ്ഥലവും പേടിക്കേണ്ട ഇടമായി മാറിയിരിക്കുന്നു. വീട് കഴിഞ്ഞാല്‍ ജോലി ചെയ്യുന്ന ഇടമാണ് സുരക്ഷിത സ്ഥലമാവേണ്ടത്. എന്നാല്‍ അവിടെയും ഭയം തോന്നുന്നു എന്നതാണ് യഥാര്‍ഥ്യമെന്ന അനുഷ്‌ക തുറന്നു പറഞ്ഞതിന് പിന്നാലെ സ്ത്രീകള്‍ ശക്തരാകണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്കാവണം. സ്ത്രീകള്‍ തന്നെ അവരെ സംരക്ഷിക്കണമെന്നുമായിരുന്നു റാണി തുറന്നു പറഞ്ഞു. ഇതിനെ എതിര്‍ത്ത് ദീപിക പദുകോണ്‍ രംഗത്തെത്തി എല്ലാ സ്ത്രീകള്‍ക്കും അത്തരം ഡി.എന്‍.എ ഉണ്ടെന്ന് കരുതുന്നില്ലെന്ന് ദീപിക പറഞ്ഞു.
എന്നാല്‍ സ്‌കൂളുകളില്‍ ആയോധനകലകള്‍ പഠിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു റാണിയുടെ മറുപടി. എന്നാല്‍ ദീപികയും അനുഷ്‌കയും ഈ നിലപാടിനെ എതിര്‍ത്തു. താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.
Post Your Comments