സിനിമാ ലോകത്ത് താരപുത്രിമാര്‍ അരങ്ങു തകര്‍ക്കുകയാണ്. അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി ധടക് എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് ജാന്‍വി.
മുടി മുറിച്ച് ആളാകെ മാറിയിക്കുകയാണ് താരം. കോസ്മോപോളിറ്റന്‍ മാഗസിന്റെ കവര്‍ ഗേള്‍ ആകാന്‍ വേണ്ടിയാണ് താരം മുടി മുറിച്ചത്. എന്നാല്‍ താന്‍ മുടിമുറിച്ച കാര്യം അച്ഛന് അറിഞ്ഞാല്‍ തന്നെ കൊല്ലുമെന്നും ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചവീഡിയോയില്‍ പറയുന്നു.
താരത്തിന്റെ ഈ മാറ്റം ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഇത്രയും വേണ്ടായിരുന്നു എന്നാണു ഭൂരിഭാഗം പേരുടെയും അഭിപ്രായം. മുടിയുള്ള ജാന്‍വിയായിരുന്നു കൂടുതല്‍ സുന്ദരിയെന്നും അമ്മയുടെ തനി പകര്‍പ്പായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
Post Your Comments