മലയാളികള്‍ക്ക് എക്കാലത്തും പ്രിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ ഒരുക്കിയ ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.
‘കൃത്യമായ ഹോംവർക്ക് ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ച സിനിമയല്ല. മൂന്നര വർഷത്തോളം തിരക്കഥക്കു വേണ്ടി മാത്രം ചെലവഴിച്ചു. വളരെ കൃത്യതയുള്ള തിരക്കഥ. ആ ആത്മവിശ്വാസം ഷൂട്ടിങ്ങ് സമയത്തും ഉണ്ടായിരുന്നു. പക്ഷേ 25 വർഷങ്ങൾക്കിപ്പുറവും ചിത്രം ഇത്രയധികം ചർച്ചയാകുമെന്ന് വിചാരിച്ചിരുന്നില്ല. ”ഡോ. സണ്ണിയെ മോഹൻലാൽ തന്നെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ ആദ്യമേ തീരുമാനമായതാണ്. മറിച്ചുള്ള വാർത്തകൾ തെറ്റാണ്”, ഫാസിൽ പറഞ്ഞു.
Post Your Comments