
തെന്നിന്ത്യയില്‍ വീണ്ടും അഡള്‍ട്ട് സിനിമ സജീവമാകുന്നു. തമിഴകത്തെ ഹാസ്യതാരങ്ങളില്‍ പ്രമുഖനായ യോഗി ബാബു അഡള്‍ട്ട് സിനിമയുമായി എത്തുന്നതായി റിപ്പോര്‍ട്ട്.
തെന്നിന്ത്യന്‍ താര റാണി നയന്‍താര നായികയായി എത്തിയ കൊലമാവ് കോകില എന്ന ചിത്രത്തില്‍ നായകനായി എത്തിയ യോഗി നവാഗതനായ വിനായക് ശിവ ഒരുക്കുന്ന അഡള്‍ട്ട് ചിത്രത്തില്‍ ഒരു പ്രേതമായാണ് എത്തുക. ‘ഇരുട്ടു അറൈയില്‍ മുരട്ട് കുത്ത്’ എന്ന അഡള്‍ട്ട് ഹോറര്‍ കോമഡി ചിത്രത്തിലൂടെ തമിഴകത്തെ സെന്‍സേഷനായി മാറിയ യാഷിക ആനന്ദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അഡള്‍ട്ട് ഹൊറര്‍ കോമഡിയായി 3ഡിയില്‍ തയാറാക്കുന്ന ചിത്രത്തിന് സോംബി എന്നാണ് പേരിട്ടിരിക്കുന്നത്.
Post Your Comments