
തെന്നിന്ത്യന്‍ യുവനടന്‍ വിശാല്‍ വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ വിശാലിന്റെ വധു കാമുകി വരലക്ഷി അല്ലെന്നും റിപ്പോര്‍ട്ട്.
നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി താരം നീണ്ട നാളായി പ്രണയത്തിലായിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപെടുകയും വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തുകയും ചെയ്തതോടെ വീണ്ടും വിവാഹ വാര്‍ത്ത ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിശാലിന്റെ വിവാഹക്കാര്യം പുറത്തു വന്നിരിക്കുന്നത്.
ഹൈദ്രാബാദ് സ്വദേശിനിയായ അനിഷയാണ് വിശാലിന്റെ വധു എന്നാണ് തമിഴ് മാധ്യമമായ ദിനതന്തി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.. എന്നാല്‍ വിവാഹവാര്‍ത്തയില്‍ ഇതേവരെ വിശാലിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല..
Post Your Comments