പുതുവര്‍ഷത്തില്‍ ആരാധകര്‍ക്കായി സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണെന്നു യുവ നടന് പൃഥ്വിരാജ് ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞത് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒടുവില്‍ ആ വമ്പന്‍ സര്‍പ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തെന്ന വാര്‍ത്തയാണ് പൃഥ്വി പുറത്തു വിട്ടത്.
മാജിക് ഫ്രെയ്മ്സിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിയും ചേര്‍ന്നാകും ചിത്രം കേരളത്തിലെ തിയ്യറ്ററുകളില്‍ എത്തിക്കുക. ഇരുനൂറോളം സ്ക്രീനുകളിലായി ജനുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും പൃഥ്വി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
എന്നാല്‍, വമ്പന്‍ സര്‍പ്രൈസിന് കാത്തിരുന്ന ആരാധകര്‍ക്ക് ഈ സമ്മാനം തൃപ്തിയായിട്ടില്ല എന്നത് അവരുടെ കമന്റുകളില്‍ നിന്നും വ്യക്തമാണ്. ഇത് പറയാനായിരുന്നോ ഇത്രയും ഹൈപ് കൊടുത്തത് എന്നാണ് പലരുടെയും ചോദ്യം. 2018-ലെ അവസാനത്തെ തമാശയാണോ ഇതെന്നും നിരാശരായ ആരാധകരില്‍ ചിലര്‍ ചോദിക്കുന്നു.
Post Your Comments