നടനില്‍ നിന്നും സംവിധയകനിലെയ്ക്ക് കൂട് മാറിയിരിക്കുകയാണ് യുവതാരം പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ലൂസിഫര്‍ പൂര്‍ത്തിയായതായി താരം വെളിപ്പെടുത്തി.
ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം പങ്കുവച്ചത്. ‘സാധാരണയായി വര്‍ഷാവസാനം കുടുംബത്തോടൊപ്പം യാത്ര പോവുകയാണ് പതിവ്. ഇക്കുറിയും യാത്രയില്‍ തന്നെയാണ്. ചില പ്രത്യേക ആവശ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നാട്ടില്‍ വന്നത്. പുതുവര്‍ഷാശംസകള്‍ നേരുന്നതിന് പുറമെ ഒരു സുപ്രധാനമായ സര്‍പ്രൈസ് പ്രഖ്യാപനം നടത്താനുമുണ്ട്, അതിനാണ് ലൈവില്‍ വന്നത്’- പൃഥ്വി പറഞ്ഞു.
‘ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേയ്ക്ക് ഇപ്പോള്‍ പോകാന്‍ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂര്‍ത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഡബ്ബിങ്ങും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്’ – എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
പൃഥ്വി നായകനാവുന്ന നയന്റെ ചിത്രീകരണവും കകഴിഞ്ഞതായി താരം അറിയിച്ചു.
Post Your Comments