GeneralLatest NewsMollywood

മമ്മൂട്ടിയുടെ ‘യാത്ര’ ഉള്‍പ്പെടെയുള്ള ജീവചരിത്ര ചിത്രങ്ങള്‍ക്കെതിരെ മുരളി ഗോപി

2019 ഇന്ത്യയില്‍ ഇലക്ഷന്‍ ചൂട് തുടങ്ങുകയാണ്. അതിനു മുന്നോടിയാണ് രാഷ്ട്രീയ മഹാരഥന്മാരുടെ ജീവ ചരിത്ര ചിത്രങ്ങള്‍ എത്തുന്നതെന്ന വിമര്‍ശനവുമായി നടന്‍ മുരളി ഗോപി. വിവിധ ഭാഷകളില്‍ നാലോളം രാഷ്ടീയ നേതാക്കളുടെ ജീവചരിത്ര സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. 

ശിവ സേന നേതാവായ ബാല്‍ താക്കറെയുടെ ജീവ ചരിത്രം പറയുന്ന ‘താക്കറെ’, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’, ആന്ധ്ര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തരിച്ചു പോയ നേതാവായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന മമ്മൂട്ടി ചിത്രം ‘യാത്ര’, അന്തരിച്ച ‘എന്‍ ടി ആറിന്റെ’ കഥ പറയുന്ന ചിത്രം എന്നിവയാണ് അവ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ഈ ജീവചരിത്ര സിനിമകളെ ട്രോളുകയാണ് മുരളി ഗോപി. ഇലക്ഷന് തൊട്ടു മുന്‍പ് ”ബയോപ്പിക്കുകള്‍” ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസം എന്നാണ് ഈ നീക്കത്തെ മുരളി ഗോപി പരിഹസിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button