പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് കടന്നു വന്ന താരമാണ് മാതു. നെടുമുടി വേണുവാണ് മാധവി എന്നതിനു പകരം മാതുവെന്ന പേര് മാറ്റിയത്. വിവാഹത്തിനായാണ് താന്‍ മതം മാറിയതെന്ന് പലരും വിശ്വസിക്കുന്നത് തെറ്റാണെന്ന് താരം ഒരു അഭിമുഖത്തില്‍ പറയുന്നു. ‘അമരം.’ അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നുവന്നു മാതു വ്യക്തമാക്കുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ” കുട്ടേട്ടനു ശേഷം എന്നെത്തേടിയെത്തിയ നല്ലൊരു റോളാണ് പെരുന്തച്ചനിലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർഥിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, ‘അമര’ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും”
Post Your Comments