GeneralLatest NewsMollywood

സിനിമ–രാഷ്ട്രീയ പ്രമുഖർ ദുരുപയോഗിച്ചെന്ന് അശ്വതി ബാബു ; നടിയുടെ സെക്സ് റാക്കറ്റ് ഇടപാടുകൾ അന്വേഷിക്കാതെ പൊലീസ്

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ കേസില്‍ വീണ്ടും പുതിയ വഴിത്തിരിവ്. സിനിമാ രാഷ്ട്രീയ മേഖലയിലെ ഉന്നതര്‍ക്ക് താരവുമായി അടുത്ത ബന്ധമുണ്ടെന്നും സിനിമ പ്രവര്‍ത്തകര്‍ക്ക് മയക്കുമരന്നു വില്‍പന നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ഇതിനെ ചുറ്റിയുള്ള അന്വേഷണം നടത്തുന്ന പോലീസ് താരത്തിന്റെ സെക്സ് റാക്കറ്റ് ഇടപാടുകൾ അന്വേഷിക്കാതെ  മാറ്റിവയ്ക്കുകയാണ്. ഇപ്പോള്‍ ലഹരിമരുന്ന് കേസ് മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. 

അറസ്റ്റിലായതിനുശേഷം ചോദ്യം ചെയ്യലില്‍ സിനിമയിലെയും രാഷ്ട്രീയത്തിലെയും ചില പ്രമുഖരുമായും തനിക്കു ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗം ചെയ്തെന്നും അശ്വതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ലൈംഗിക കേസുകൾ കോടതിയിലെത്തുന്നതോടെ ദുർബലപ്പെടുന്ന സാഹചര്യമുള്ളതിനാൽ അതിനെ കുറിച്ചു കൂടുതൽ അന്വേഷണം വേണ്ട എന്ന നിലപാടാണു പൊലീസിന്റെത്. കൂടാതെ വിഷാദ രോഗത്തിൽനിന്നു മോചനം തേടിയാണു താൻ ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ലഹരിമരുന്നിനു പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണു നടി സെക്സ്റാക്കറ്റ് കണ്ണിയായതും ലഹരി വ്യാപാരം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. വിദേശത്തുവച്ച് ഒരിക്കൽ ലഹരിമരുന്നു കേസിൽ ഇവർ പിടിയിലായിട്ടുണ്ട്.


കൊച്ചിയിലെ ഫ്ലാറ്റിൽ നടന്നിരുന്ന ലഹരി പാർട്ടികളിൽ സിനിമാ മേഖലയിലെ നടിയുടെ സഹപ്രവർത്തകർ ചിലർ പങ്കെടുത്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച വാട്സാപ്പ് സന്ദേശങ്ങളിൽനിന്നാണു ഈ വിവരം ലഭിച്ചിരിക്കുന്നത്. അത് അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പോലീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button