
മക്കളുടെ നേട്ടം ആഘോഷമാക്കുന്നവരാന് അച്ഛനമ്മമാര്‍. തന്നെക്കാള്‍ മികച്ച നടനായി തന്റെ മകന് മാറിയ സന്തോഷത്തിലാണ് തെന്നിന്ത്യന്‍ താരം ഭാസ്കര്‍. വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ 96 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ച ആദിത്യ ഭാസ്ക്കർ അവാര്‍ഡ് വാങ്ങാനെത്തിയത് ആദ്യത്യയുടെ പിതാവും തമിഴ് സിനിമാ താരവുമായ എം.എസ് ഭാസ്ക്കർ നിറകണ്ണുകളോടെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
റാമിന്റെയും ജാനുവിന്റെയും പ്രണയക്കഥ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആദിത്യയും ഗൗരിയും ഒരുമിച്ചാണ് വേദിയിൽ അവാർഡ് വാങ്ങാനെത്തിയത്. വേദിയിലിരുന്ന് അച്ഛൻ ഇൗ നിമിഷങ്ങൾ മൊബൈലിൽ പകർത്തുന്ന കണ്ടപ്പോൾ ആദിത്യനും പറയാൻ വാക്കുകളുണ്ടായില്ല
Post Your Comments