ലൈംഗിക അതിക്രമം വെളിപ്പെടുത്തിയത്തിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കിയ ഗായിക ചിന്മയി ശ്രീപദയെ യൂണിയനിലേക്ക് തിരിച്ചെടുക്കാന്‍ സംഘടന ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ. തെന്നിന്ത്യന്‍ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയിലേക്കും ഡബ്ബിങ് യൂണിയനിലേക്കും തിരിച്ചെടുക്കാനാണ് ഇത്രയും വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് താരം നേരിടുന്നത്. അവസരങ്ങള്‍ നഷ്ടമായ താരത്തെ വീണ്ടും ദ്രോഹിക്കുകയാണ് സംഘടന. അതിനു കാരണം സംഘടനയെ നയിക്കുന്ന നടന് രാധാ രവിക്കെതിരെ സംസാരിച്ച വനിതകളെ ചിന്മയി പരസ്യമായി പിന്തുണച്ചതാണ്.ഒന്നര ലക്ഷം രൂപ നല്‍കുകയും നടനോട് ചിന്മയി മാപ്പ് പറയണമെന്നും യൂണിയന് ആവശ്യപ്പെട്ട വിവരം താരം തന്നെയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. 2006 മുതല്‍ തന്റെ വരുമാനത്തില്‍ നിന്ന് വലിയൊരു പങ്ക് സംഘടന നേടിയെടുത്തിട്ടുണ്ടെന്നും ഇപ്പോഴിതാ ജോലിചെയ്യാനുള്ള അവകാശം നേടിയെടുക്കാന്‍ ഞാന്‍ സംഘടനയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കണം, ട്വീറ്റില്‍ ചിന്മയി കുറിച്ചു.
Post Your Comments