BollywoodGeneralLatest News

താരപുത്രന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്ത്‌ പ്രഭാസും അനുഷ്‌കയും!!

ബാഹുബലി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജമൌലി. താരത്തിന്റെ മകന്‍ എസ്.എസ് കാര്‍ത്തികേയയുടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ജയ്പൂരില്‍ വച്ച് ഡിസംബര്‍ 30 നാണ് വിവാഹം നടക്കുന്നത്. ഗായിക പൂജ പ്രസാദാണ് കാര്‍ത്തികേയയുടെ വധു.

പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നുഷ്‌കയും പ്രഭാസും നൃത്തം ചെയ്യുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍.ടി.ആര്‍, നാഗാര്‍ജുന, നാനി തുടങ്ങിയ താരങ്ങള്‍ വന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button