
പ്രണയ വിവാഹങ്ങള്‍ സിനിമാ ലോകത്ത് സാധാരണമാണ്. മലയാളത്തിന്റെ ആക്ഷന്‍ താരമായി മാറിയ നടി പ്രിയാ രാമനും നടനും നിര്‍മാതാവുമായ രഞ്ജിത്തും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു പ്രിയ. രണ്ടു മക്കള്‍ ഇവരുടെ ബന്ധത്തിലുണ്ട്. എന്നാല്‍ ചില അസ്വാരസ്യങ്ങള്‍ ആരംഭിച്ചതോടെ ഇരുവരും വിവാഹമോചിതരായി. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബിസിനസിലെയ്ക്ക് താരം ചുവടു വച്ചു. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളം ടെലിവിഷന്‍ രംഗത്തിലൂടെ തിരിച്ചു വരവിനു ഒരുങ്ങുകയാണ് പ്രിയ.
ഫ്ളവേഴ്സ് ടിവിയില്‍ ഉടന്‍ ആരംഭിക്കുന്ന അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയലോകത്ത് സജീവമാകുന്നത്. ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാം എന്ന് തീരുമാനിച്ചതെന്നു താരം പറയുന്നു. ”ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ ആദ്യ ഏഴു വര്‍ഷം വളരെ പ്രാധാന്യമുള്ള സമയമാണ്. ആ കാലഘട്ടത്തിലാണ് മാതാപിതാക്കളോടുള്ള ആത്മബന്ധം കൂടുന്നത്. മക്കളുടെ ആ പ്രായത്തില്‍ ഒരു കോംപ്രമൈസിനും ഞാന്‍ തയാറായില്ല. ഇപ്പോഴവര്‍ മുതിര്‍ന്നില്ലേ. വീണ്ടും അഭിനയിച്ചു തുടങ്ങിയാല്‍ അവരുടെ കാര്യങ്ങള്‍ക്ക് അതൊരു തടസമാകില്ലെന്ന് തിരിച്ചറിഞ്ഞു- പ്രിയ വ്യക്തമാക്കി. ആദിത്യന്, ആകാശ് എന്നാണു രണ്ടു മക്കളുടെയും പേര്.
Post Your Comments