
ജാന്‍വി, സാറ, കല്യാണി തുടങ്ങി 2018ല്‍ വെള്ളിത്തിരയില്‍ മിന്നിയ താരപുത്രിമാര്‍ നിരവധിയാണ്. വെള്ളിത്തിരിയിലെയ്ക്ക് ചുവടുവയ്ക്കാന്‍ ഒരു താരപുത്രി കൂടി എത്തുന്നു. അകാലത്തില്‍ വിട്ടുപോയ നടി ശ്രീദേവിയുടെ ഇളയമകള്‍ ഖുഷിയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നടി ശ്രീദേവിയുടെ മരണം. ആ സമയത്ത് ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രം റിലീസിനൊരുങ്ങുകയായിരുന്നു. ഇത് കാണാനുള്ള ഭാഗ്യം ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ്. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ സിനിമയിലൂടെയാണ് ഖുഷി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. കരണ്‍ ജോഹര്‍ തന്നെയാണ് ഈ വാര്‍ത്ത വെളിപ്പെടുത്തിയത്.
ജാന്‍വി കപൂറിന്റെ അരങ്ങേറ്റ ചിത്രവും കരണിന്റേതായിരുന്നു. ജാന്‍വി നായികയായി അഭിനയിച്ച ധടക് എന്ന ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടുകയും ചെയ്തു.
Post Your Comments