
മലയാളത്തിന്റെ യുവതാരം എം ജിആറായി എത്തുന്നതായി റിപ്പോര്‍ട്ട്. ജയലളിതയെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശിനി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ദ അയണ്‍ ലേഡി’ എന്ന ചിത്രത്തില്‍ എം ജി ആര് ആയി വെള്ളിത്തിരയില്‍ എത്തുന്നത് നടന് ഇന്ദ്രജിത്ത്.
ദ അയണ്‍ ലേഡിയില്‍ ജയലളിതയായി വേഷമിടുന്നത് മലയാളികളുടെ നിത്യാ മേനോനാണ്. മോഹന്‍ലാലിനു ശേഷം എം.ജി.ആറായി അഭിനയിക്കുന്ന മലയാള താരമാണ് ഇന്ദ്രജിത്ത്. വാമനപുരം ബസ്സ് റൂട്ട് എന്ന ചിത്രത്തില്‍ എംജി ആറിന്റെ വേഷത്തില്‍ ഗാന രംഗങ്ങളില്‍ മോഹല്‍ലാല്‍ അഭിനയിച്ചിരുന്നു.
കൂടാതെ മണിരത്നം ഒരുക്കിയ ഇരുവറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം എം ജി ആറിന്റെ ജീവിതത്തോട് സാമ്യമുള്ളതായിരുന്നു.
Post Your Comments