BollywoodGeneralLatest News

വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായി; ദീപിക വെളിപ്പെടുത്തുന്നു

ബോളിവുഡില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണ്. നീണ്ട പ്രണയങ്ങള്‍ക്കൊടുവില്‍ ദീപികയും രണ്‍വീറും വിവാഹിതരായി. കഴിഞ്ഞ നവംബറിലായിരുന്നു ദീപിക പദുക്കോണും രണ്‍വീറും ഒന്നിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ തന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന കാര്യം വെളിപ്പെടുത്തുകയാണ് ദീപിക.

റണ്‍വീറുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് നാലുവര്‍ഷമായെന്നു ദീപികയുടെ തുറന്ന് പറച്ചില്‍. എന്നാല്‍ ഇത് ഇത്രയും കാലം രഹസ്യമാക്കി വച്ചതിന്റെ കാരണം വ്യക്തമല്ല. 2013മുതലാണ്‌ ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ പ്രണയം നിറഞ്ഞു തുടങ്ങിയത്. എന്നാല്‍ ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button