മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍. ചിത്രത്തിന് പ്രത്യേക സ്ക്രീനിംഗ് നടത്തണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി അനുപം ഖേര്‍.
”500 ലേറെ സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അതില്‍ അധികം രാഷ്ട്രീയ സിനിമകളൊന്നുമില്ല. പിന്നെ ഈ ചിത്രം ബി ജെ പിയെ പിന്തുണയ്ക്കാന്‍ വേണ്ടിയാണെന്ന് എങ്ങനെ പറയാന്‍ കഴിയും ? ” – അനുപം ഖേര്‍ ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ റിലീസിന് മുമ്പ് ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചിത്രത്തില്‍ മന്‍മോഹന്‍ സിന്ഘിന്റെ റോളില്‍ എത്തുന്ന അനുപം ഖേര്‍ പറഞ്ഞു. അതേസമയം മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments