ലുങ്കി പൊക്കി അധിക്ഷേപിക്കുന്ന പരിപാടി വീണ്ടും ആവര്‍ത്തിച്ചു; വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ്

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. ബാല്‍ താക്കറെയുടെ ജീവിത പറയുന്ന താക്കറെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിറെ പേരിലാണ് രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത്.

ചിത്രത്തിന്‍റെ ഹിന്ദി ട്രെയിലറിന് പുറമേ മറാത്തി ട്രെയിലര്‍ എത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ഹിന്ദി ട്രെയിലര്‍ വലിയ പരാമര്‍ശങ്ങള്‍ ഒന്നുമില്ലെങ്കിലും മറാത്തി ട്രെയിലര്‍ കടുന്ന വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുമായാണ് എത്തിയതെന്നാണ് വിമര്‍ശനം.

‘മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീന്‍ സിദ്ധിഖി വീണ്ടും ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വില്‍ക്കുന്ന പരിപാടി നിര്‍ത്തു,’സിദ്ധാര്‍ത്ഥ് കുറിച്ചു.

ദക്ഷിണേന്ത്യക്കാരോടോ മുംബൈയെ വളര്‍ത്തുന്ന കുടിയേറ്റക്കാരോടോ ഐക്യപ്പെടാത്ത സന്ദേശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും സിദ്ധാര്‍ത്ഥ് കുറ്റപ്പെടുത്തി. ചിത്രത്തെ വിമര്‍ശിച്ചതിന് പിന്നാലെ നായകന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് രംഗത്തുവന്നു. യുപിയില്‍ നിന്നുള്ള ഒരു മുസ്ലീം നടന്‍ കൃത്യമായ അജണ്ടയുമായി വരുന്ന മറാത്തി ചിത്രത്തിന്റെ ഭാഗമായി എന്നത് കാവ്യനീതിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ പരിഹസിച്ചു.

Share
Leave a Comment