തെന്നിന്ത്യന്‍ യുവനടന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നികുതി അടയ്‌ക്കുന്നതില്‍ പിഴവ് വരുത്തിയത്തിന്റെ പേരിലാണ് നടപടി. 2007 – 2008 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കുടിശിക വരുത്തിയതിന്റെ പേരില്‍ താരത്തിന്റെ ആക്‌സിസ്, ഐസിഐസിഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഹൈദരാബാദ് ജിഎസ്ടി കമ്മീഷണര്‍ പത്രകുറുപ്പിലുടെ അറിയിച്ചു.
കുടിശികയിനത്തില്‍ മഹേഷ്ബാബു നല്‍കാനുണ്ടായിരുന്നത് 18.5 ലക്ഷമാണ്. എന്നാല്‍, ഇപ്പോള്‍ പലിശയും പിഴയും ചേര്‍ത്ത് 73.5 ലക്ഷം രൂപ അടയ്ക്കണം. ആ തുക ഈടാക്കുന്നതിനായി ആക്സിസ്ബാങ്കില്‍ നിന്ന് 42 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കില്‍ നിന്ന് ശേഷിക്കുന്ന തുകയും പിടിച്ചെടുക്കുമെന്ന് നികുതി വകുപ്പ് അറിയിച്ചു.
Post Your Comments