തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ പുതിയ ചിത്രം വിവാദത്തില്‍. ബോളിവുഡിലെ ഹിറ്റ് ചിത്രമായ ക്വീന്റെ തമിഴ് പതിപ്പായ പാരീസ് പാരീസ് എന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ച. കാജല്‍ അഗര്‍വാള്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.
സഹ താരം നായികയുടെ മാറിടത്തില്‍ പിടിക്കുന്ന രംഗമാണ് വിവാദത്തിനു കാരണം. കാജലിന്റെ മാറിടത്തില്‍ സഹതാരമായ എല്ലി അവറാം ആണ് തൊടുന്നത്. ഈ രംഗത്തിനെതിരെയാണ് വിമര്‍ശനം. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
സംഭവം വിവാദമായതോടെചിത്രത്തിന്റെ സംവിധായകന് രമേഷ് അരവിന്ദ് വിശദീകരണവുമായി രംഗത്തുവന്നു. ”കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നു” മാണ് സംവിധായകന് അഭിപ്രായപ്പെട്ടത്. കൂടാതെ ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments