BollywoodMovie Gossips

നടനുമായി പ്രണയത്തില്‍? നടി ഫാത്തിമ സന പറയുന്നു

ആമീര്‍ ഖാന്‍ പ്രധാനവേഷത്തിലെത്തിയ ദംഗലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. പലപ്പോഴും വിവാദങ്ങളില്‍ പെടുന്ന സന പ്രണയത്തില്‍ ആണെന്ന് വാര്‍ത്തകള്‍. ആ പ്രണയ വാര്‍ത്തയിലെ നായകന്‍ അമീര്‍ ഖാനും.

ഏറെ കാലമായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ ഗോസ്സിപ്പിനെ പറ്റി തുറന്നു പറയുകയാണ്‌ താരം. ”വളരെ വിചിത്രമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ അമ്മ ടി.വി കാണുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ എന്നെ വിളിച്ച് കാണിക്കും. നോക്കൂ നിന്റെ ഫോട്ടോ വന്നിട്ടുണ്ട്, എന്താണ് അവര്‍ പറയുന്നത് എന്നറിയാന്‍ തലക്കെട്ട് വായിച്ചു നോക്കൂ… എന്ന് പറയും. തുടക്കത്തില്‍ അത് എന്നെ വല്ലാതെ അലട്ടിയിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ല എന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. ആളുകള്‍ എന്തും പറയട്ടെ” ഫാത്തിമ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിലാണ് അമീറും സനയും അകാസനമായി ഒന്നിച്ചത്.

shortlink

Related Articles

Post Your Comments


Back to top button